മദ്യം നമ്മുടെ സംസ്കാരത്തെ നശിപ്പിക്കും; ശമ്പളം കൊടുക്കാൻ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയം: താമരശേരി ബിഷപ്പ്

മദ്യം നമ്മുടെ സംസ്കാരത്തെ നശിപ്പിക്കും; ശമ്പളം കൊടുക്കാൻ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയം: താമരശേരി ബിഷപ്പ്

കോഴിക്കോട്: മദ്യം പ്രോത്സാഹിപ്പിക്കുന്നത് സംസ്കാരത്തെ നശിപ്പിക്കുമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. കമ്പോള സംസ്കാരത്തിൻ്റെ ഭാഗമാണ് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. ശമ്പളം നൽകാൻ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയമാണെന്നും ബിഷപ്പ് പറഞ്ഞു.

മദ്യം നമ്മുടെ സംസ്കാരത്തെ നശിപ്പിക്കും. റബർ വിലയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ല. കാർഷിക പ്രശ്നങ്ങളിൽ കാർഷിക സംഘടനകളെ ഒന്നിച്ച് നിർത്തി പ്രതിഷേധിക്കും. ചിങ്ങം ഒന്ന് കർഷകർക്ക് കണ്ണീർ ദിനമാണെന്നും ബിഷപ്പ് പറഞ്ഞു.

കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര സംഘടിപ്പിക്കും. ഏറ്റവും വേദനിക്കുന്ന വിഭാഗമായി കർഷകർ മാറി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ലെന്നും കാർഷിക പ്രശ്നങ്ങളിൽ കർഷ സംഘടനകളെ ഒരുമിച്ച് നിർത്തി സമ്മർദ്ദശക്തിയായി മാറുമെന്നും ബിഷപ്പ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.