കുത്തിവെയ്പിനെ തുടര്‍ന്ന് രോഗികള്‍ക്ക് പാര്‍ശ്വഫലം; പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കുത്തിവെയ്പിനെ തുടര്‍ന്ന് രോഗികള്‍ക്ക് പാര്‍ശ്വഫലം; പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കുത്തിവെയ്പിനെ തുടര്‍ന്ന് രോഗികള്‍ക്ക് പാര്‍ശ്വഫലമുണ്ടായ സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

കുത്തിവെയ്പിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ നഴ്‌സിങ് ഓഫീസറെയും ഗ്രേഡ്- രണ്ട് അറ്റന്‍ഡറെയും സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.