കോട്ടയം: വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ അരയന്‍കാവ് സ്വദേശികളായ മൂന്നു പേര്‍ മുങ്ങി മരിച്ചു. പെണ്‍കുട്ടിയടക്കം മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മുണ്ടക്കല്‍ സ്വദേശി ജോണ്‍സണ്‍ (56), അലോഷി (16), ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്.
ഏഴു പേരാണ് കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
അഗ്‌നിശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അരയന്‍കാവ് സ്വദേശികളായ ഇവര്‍ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് സംഭവം.
ജോണ്‍സന്റെ സഹോദരന്റെ മകളയായ ജിസ്‌മോള്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാനായി ജോണ്‍സണും അലോഷിയും ശ്രമിക്കവെയാണ് ഇവരും ഒഴുക്കില്‍പ്പെട്ടത്. ജോണ്‍സന്റെ സഹോദരി പുത്രനാണ് അലോഷി. മൃതദേഹങ്ങള്‍ തലയോലപ്പറമ്പിലെ ആശുപത്രയിലേക്ക് മാറ്റി.