മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: താമസ സ്ഥലത്തേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കരയ്ക്ക് സമീപമായിരുന്നു സംഭവം. കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ (35) ആണ് കാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്.

കൃഷ്ണപ്രകാശ് ഓടിച്ചുകൊണ്ടു വന്ന കാര്‍ വീട് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനുള്ളിലേക്ക് കടക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു.

പുലര്‍ച്ചെ 12.45ഓടെയാണ് സംഭവം നടന്നത്. കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ നിന്ന് കത്തുകയായിരുന്നു.

മാവേലിക്കര ഗേള്‍സ് സ്‌കൂളിനടുത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്ന കൃഷ്ണ പ്രകാശ് അവിവാഹിതനാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.