ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

കസബ്: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീക്ക് ആണ് മരിച്ചത്. ദുബായില്‍ നിന്നും ഒമാനിലെ കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു.

പിതാവിന്‍റെ സഹോദരി പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബായില്‍ പോയി മടങ്ങി വരവെ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. കസബില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റർ അകലെ ഫറഫില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്ത് തന്നെ മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.