ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ ദോഹയിലെത്തി ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ അംബാസഡർ ഇബ്രാഹിം യൂസഫ് ഫഖ്രോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 1998 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ വിപുൽ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ കാലാവധി പൂർത്തിയാക്കി മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്‍റെ പിൻഗാമിയായാണ് വിപുൽ ഖത്തറിലെത്തുന്നത്.