ഉമ്മന്‍ ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം എല്‍ജെഡി അംഗം കെ.പി മോഹനന്

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം എല്‍ജെഡി അംഗം കെ.പി മോഹനന്

തിരുവനന്തപുരം: കഴിഞ്ഞ 52 വര്‍ഷം കേരള നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇരിപ്പിടത്തിന് പുതിയ അവകാശി.

നിയമസഭയുടെ മുന്‍നിരയില്‍ ഉമ്മന്‍ ചാണ്ടി ഇരുന്ന ഇരിപ്പിടത്തില്‍ ഇനി എല്‍ജെഡി അംഗം കെ.പി മോഹനന്‍ ഇരിക്കും. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കെ.പി മോഹനന് ഈ ഇരിപ്പിടം നല്‍കിയത്.

നേരത്തെ നിയമസഭയുടെ രണ്ടാം നിരയിലായിരുന്നു കെ.പി മോഹനന്റെ സ്ഥാനം. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു കെ.പി മോഹനന്‍. ഇദ്ദേഹം ഒരു നിര മുന്നിലേക്ക് വന്നതോടെ രണ്ടാം നിരയില്‍ ഒഴിഞ്ഞ ഇരിപ്പിടത്തിലും പുതിയ അംഗമെത്തി.

ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനാണ് രണ്ടാം നിരയിലെ ഇരിപ്പിടത്തില്‍ ഇനി ഇരിക്കുക. ഇതിനനുസരിച്ച് നിയമസഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്റെ ആദ്യദിനം ഇന്നത്തേക്ക് പിരിയുകയായിരുന്നു.

പുതുപ്പള്ളിയില്‍ നിന്ന് 1970 ല്‍ ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയതാണ് ഉമ്മന്‍ ചാണ്ടി. അന്നുമുതല്‍ 2023 ല്‍ മരിക്കുന്നത് വരെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് അദേഹം നിയമസഭയിലെത്തി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.