പാതയിലെ അറ്റകുറ്റപണി; ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം

പാതയിലെ അറ്റകുറ്റപണി; ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പാതയിലെ അറ്റകുറ്റപണികളുടെ പശ്ചാത്തലത്തില്‍ ഇന്ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം പാതയില്‍ ഇന്ന് രാത്രിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: 16348 മംഗളൂരു - തിരുവനന്തപുരം എക്‌സ്പ്രസ്, 16344 മധുര ജംക്ഷന്‍-തിരുവനന്തപുരം അമൃത, 16350 നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി, 22654 ഹസ്രത് നിസാമുദ്ദീന്‍ - തിരുവനന്തപുരം, 12695 ചെന്ന സെന്‍ട്രല്‍ - തിരുവനന്തപുരം സൂ പ്പര്‍ഫാസ്റ്റ്, 16630 മംഗളൂരു - തിരുവനന്തപുരം മലബാര്‍.

ഇന്നു രാത്രി കോട്ടയം വഴിയുള്ള ആറ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ക്കു ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.