കുവൈറ്റ്: കടുത്ത വേനലിനോട് വിട പറയാനൊരുങ്ങി കുവൈറ്റ്. ഈ മാസം അവസാനത്തോടെ രാജ്യത്ത് വേനൽച്ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ നിരീക്ഷണം അറിയിച്ചു. നിലവിൽ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കുവൈറ്റ് സിറ്റിയിലും ജഹ്റയിലും 51 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.
ശൈത്യത്തിന്റെ ആരംഭമറിയിച്ച് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്നാണ് കണക്കാക്കുന്നത്. ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം എത്തുമെന്നാണ് പ്രതീക്ഷയെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ അമിറ അറിയിച്ചു.