പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; ഫലം എട്ടിന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; ഫലം എട്ടിന്

ന്യൂഡൽഹി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. സെപ്റ്റംബർ അ‍ഞ്ചിനാണ് വോട്ടെടുപ്പ്. ഫലം സെപ്റ്റംബർ എട്ടിന് പ്രഖ്യാപിക്കും. പുതുപ്പള്ളി ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഈ മാസം 17 വരെ പത്രിക സമർപ്പിക്കാം. വിജ്ഞാപനം പുറത്തു വന്നതോടെ മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി അന്തരിച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പുതുപ്പള്ളിക്കൊപ്പം അഞ്ചുസംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഇതിനകം തന്നെ കോൺഗ്രസും സിപിഐഎമ്മും പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനേയും സിപിഐഎം സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനേയുമാണ് പ്രതീക്ഷിക്കുന്നത്. ഉപതിരഞ്ഞെടുപ്പൊരുങ്ങൾ വിലയിരുത്താൻ കോൺഗ്രസ് ഇന്ന് ബൂത്ത് ചുമതലക്കാരുടെ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.