സിദ്ദിഖിന് അന്ത്യാഞ്ജലി: രാവിലെ പൊതുദര്‍ശനം; ഖബറടക്കം വൈകുന്നേരം ആറിന്

സിദ്ദിഖിന് അന്ത്യാഞ്ജലി: രാവിലെ പൊതുദര്‍ശനം; ഖബറടക്കം വൈകുന്നേരം ആറിന്

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം ആറിന് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദില്‍. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയാണ് കൊച്ചിയിലെ ജനങ്ങള്‍ക്കും സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതു ദര്‍ശനത്തിന് വെക്കുക. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും.

ഇന്നലെ വൈകുന്നേരം ഒമ്പത് മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന അദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.