വൈദ്യുതി ലൈനിന് താഴെയുള്ള വാഴ വെട്ടിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വൈദ്യുതി ലൈനിന് താഴെയുള്ള വാഴ വെട്ടിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കോതമംഗലം വാരപ്പെട്ടിയിലാണ് വാഴയില ലൈനില്‍ തട്ടിയെന്ന പേരില്‍ കുലച്ച നാനൂറോളം വാഴകള്‍ വെട്ടിനിരത്തിയത്. 220 കെവി ലൈനില്‍ തട്ടിയതിന്റെ പേരിലാണ് മുന്നറിയിപ്പ് പോലുമില്ലാതെ കെ.എസ്.ഇ.ബി അധികൃതരുടെ നടപടി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കര്‍ഷകനുണ്ടായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.