ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരം

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരം

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ഓഗസ്റ്റ് 27 ന് തിരുവാതിര മത്സരം സംഘടിപ്പിക്കും. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്വാഷ് പ്രൈസ് നല്‍കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം നല്‍കും.

വിവിധ കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസി യേഷനുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുളളവര്‍ ഓഗസ്റ്റ് 23 ന് മുമ്പായി മ്യൂസിയത്തിന് എതിര്‍വശത്തുളള ടൂറിസം ഓഫീസില്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847 858 089.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.