കൊച്ചി: നെടുമ്പാശേരി വിമാനത്തിലെ ടോയ്ലറ്റിനകത്ത് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് വിമാനത്തില്‍ കണ്ടെത്തിയത്. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
വിമാനത്തിലെ ശുചീകരണ ജീവനക്കാരാണ് ആദ്യം സ്വര്‍ണം കണ്ടത് പിന്നീട് കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് സ്വര്‍ണം കണ്ടത്. പരിശോധന നടക്കുന്നതിനാല്‍ സ്വര്‍ണം കടത്തിയയാള്‍ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അന്വേഷണം ആംഭിച്ചു.