ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പിനെ പുളകിതമാക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളി നാളെ. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജല മാമാങ്കം ഉദ്ഘാടനം ചെയ്യും.
നെഹ്‌റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
പത്തൊമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫി വള്ളം കളിയില്‍ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11 ന് തുടങ്ങും.
കൃഷി മന്ത്രി പി. പ്രസാദ് സമ്മാനദാനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി മത്സരം ഫ്‌ളാഗ് ഓഫ് ചെയ്യും.