കോട്ടയം: ചങ്ങനാശേരി അതിരൂപത ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് പുതിയതായി ആരംഭിച്ച പി.എസ്.സി കോച്ചിങിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു.
ഇന്ന് രാവിലെ 10 ന് അതിരൂപതാ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ സിഞ്ചെല്ലൂസ് മോണ്‍. ജയിംസ് പാലയ്ക്കല്‍, CARP ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍, റെന്നി മാത്യു, ഡോ. റൂബിള്‍ രാജ്, പ്രൊഫ. പി.സി അനിയന്‍കുഞ്ഞ്, ആന്റണി ആറില്‍ച്ചിറ, ഷൈന്‍ വി.എസ്, പി.എസ്.സി കോച്ചിങ്ങിനു രജിസ്റ്റര്‍ ചെയ്തവര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഹോള്‌ഡോ( HOLIDAYS), വീക്ക് ഡേയ്‌സ്( WEEKDAYS) എന്നിങ്ങനെ രണ്ടു ബാച്ചുകള്‍ ഓഗസ്റ്റ് 13,14 തീയതികളിലായി ആരംഭിക്കും.
ഇനിയും ചേരാന്‍ ആഗ്രഹമുള്ളവര്‍ വിളിക്കുക: 6238214912