ദുബായ്: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയെന്നുളള ലക്ഷ്യത്തോടെ ഡിജിറ്റല്‍ മൊബൈല്‍ ആപ്പുമായി റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ആർടിഎയും ഹുവായ് കണ്‍സ്യൂമർ ബിസിനസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ജിസിസിയിലെതന്നെ ആദ്യത്തെ ഡിജിറ്റല്‍ നോല്‍ കാർഡും നോല്‍ പെ മൊബൈല്‍ ആപ്പും പുറത്തിറക്കിയത്. നോല്‍ പെ ആപ്പിലൂടെ ആർടിഎയുടെ മെട്രോ,വാട്ടർ ബസ് ഉള്‍പ്പെടെയുളള വിവിധ സേവനങ്ങള്‍ക്കായുളള ടിക്കറ്റുകള്‍ വാങ്ങാം. ഹുവായ് ആപ്പ് ഗാലറിയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.