കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റ് ബാലദീപ്തി അംഗങ്ങൾക്കായി നടത്തിയ ത്രിദിന സമ്മർ ക്യാമ്പ് "വിങ്ങ്സ് ടു വിൻ" സമാപിച്ചു. 200ലധികം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൻ്റെ ഉദ്ഘാടനം സീറോ മലബാർ അപ്പസ്തോലിക് വികാർ ഫാ.ജോണി ലോണീസ് മഴുവൻഞ്ചേരി OFM Cap നിർവ്വഹിച്ചു.

ചിരിച്ചും ചിന്തിപ്പിച്ചും കളിച്ചും രസിച്ചും കുട്ടികളെ ഒരു പുതിയ അനുഭവത്തിലേക്ക് നയിക്കാൻ മൂന്ന് ദിവസത്തെ ക്യാമ്പ് ഉപകരിച്ചു. ലൈഫ് സ്കിൽസ്, കോൺഫിഡൻസ് ബിൽഡിംഗ്, സ്ട്രെസ് മാനേജ്മെൻറ് തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സുകൾ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ബോദ്ധ്യം കുട്ടികൾക്കുണ്ടായതായി ഭാരവാഹികൾ അറിയിച്ചു.

എസ് എം സി എ പ്രസിഡൻ്റ് സുനിൽ റാപ്പുഴ, ആക്ടിങ്ങ് സെക്രട്ടറി ഡേവിഡ് ആൻറണി, ട്രഷർ ജോർജ് തെക്കേൽ, ക്യാമ്പ് ഡയറക്ടർ ബൈജു ജോസഫ്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
എസ് എം സി എ സോഷ്യൽ കൺവീനർ സന്തോഷ് കളരിക്കൽ, എസ് എം സി എ വൈസ് പ്രസിഡൻ്റ് ബോബി തോമസ്, വനിതാ വിഭാഗം പ്രസിഡൻ്റ് ലിറ്റ്സി സെബാസ്റ്റ്യൻ, ബാലദീപ്തി ജനറൽ സെക്രട്ടറി മെറിൻ മേരി ബിജോ, എസ് എം സി എ കേന്ദ്ര ഏരിയാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ക്യാമ്പിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.