യുഎഇയില്‍ ഇന്ന് 1723 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന്  1723 പേർക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,607 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 150,244 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,06,092 ആയി. ഇവരില്‍ 1,83,007 പേരാണ് ഇതിനോടകം രോഗമുക്തരായത്. 665 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ആക്ടീവ് കേസുകള്‍ 22420.  20.7 മില്ല്യണ്‍ ടെസ്റ്റുകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.