യുഎഇയില്‍ ചൂട് കുറയും

യുഎഇയില്‍ ചൂട് കുറയും

ദുബായ്: രാജ്യത്ത് താപനില കുറയുമെന്ന സൂചന നല്‍‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശൈത്യകാലത്തിന്‍റെ വരവറിയിച്ചുകൊണ്ട് ദൃശ്യമാകുന്ന സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തോടെ വേനല്‍കാലത്തിന് അന്ത്യമാകും. ആഗസ്റ്റ് 24 ന് സുഹൈല്‍ നക്ഷത്രം ആകാശത്ത് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ പകല്‍ദൈർഘ്യം നിലവില്‍ 13 മണിക്കൂറിന് താഴെയെത്തി. ഒക്ടോബർ മുതല്‍ പകലിന്‍റെ ദൈർഘ്യം 11 മണിക്കൂറിലെത്തും. ഒക്ടോബർ 2ന് പകലും രാത്രിയും ഒരേ ദൈർഘ്യമായിരിക്കും ഏപ്രില്‍ 21 വരെ 11 മുതല്‍ 13 മണിക്കൂർ വരെയായിരിക്കും പകലിന്‍റെ ദൈർഘ്യമെന്നും ജ്യോതിശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറഞ്ഞ് തുടങ്ങുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജ്യം കനത്ത ചൂടില്‍ നിന്ന് പതിയെ ശൈത്യകാലത്തിലേക്ക് നീങ്ങും. ഇതിന് 40 ദിവസത്തിന്‍റെ കാലദൈർഘ്യമുണ്ടാകും. ഈ സമയത്താണ് വിവിധ മേഖലകളില്‍ കൃഷിയും ആരംഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.