അലൈന്‍: അലൈനിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സ്വദേശി യുവാക്കള്‍ മരിച്ചു.അല്‍ ഖലീജാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ബിരുദപഠനം പൂർത്തിയാക്കിയവരാണ് മരിച്ച യുവാക്കളെന്നും റിപ്പോർട്ട് പറയുന്നു.
അലൈനിലെ സാ റോഡിലാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മാട്രിയർ ഒമർ അല്‍ മുഖാബലി പളളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉം ഖഫയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.