ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളായി ചുമതലയേറ്റ സുനില്‍ പീറ്ററിന് സ്വീകരണം നല്‍കി

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളായി ചുമതലയേറ്റ സുനില്‍ പീറ്ററിന് സ്വീകരണം നല്‍കി

ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പളായി ചുമതലയേറ്റ സുനില്‍ പീറ്ററിനെ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ രക്ഷാകര്‍തൃ അസോസിയേഷന്‍ ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടക്കം കുറിക്കേണ്ട വിഷയങ്ങളെ കുറിച്ച് ഭാരവാഹികള്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി.

ഡിസ്പാക് ജനറല്‍ സെക്രട്ടറി അഷറഫ് ആലുവ, ട്രഷറാര്‍ ഷമീം കട്ടാകട, ജോയിന്റ് സെകട്ടറി സാദിക്ക് അയ്യാലില്‍, എക്സ്‌കോം അംഗങ്ങളായ ഗുലാം ഫൈസല്‍, നിസ്സാം യുസഫ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.