സൗദി അറേബ്യയിലുണ്ടായ വാഹനപകടത്തില്‍ 5 യുഎഇ താമസക്കാർ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനപകടത്തില്‍ 5 യുഎഇ താമസക്കാർ മരിച്ചു

റിയാദ്: മക്ക റിയാദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ യുഎഇ താമസക്കാരായ 5 പേർ മരിച്ചു. അച്ഛനും നാല് മക്കളുമാണ് മരിച്ചത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് അബുദബിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
മാലിക് അക്രം കുർമയും മക്കളായ അക്രം, മയ, ദന,ദിമ എന്നിവരാണ് മരിച്ചത്. 

ജോർദ്ദാനിയന്‍ പൗരന്മാരാണ് ഇവർ.ഇവരുടെ മാതാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. മറ്റ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ മാതൃരാജ്യത്തെത്തിക്കാനുളള ശ്രമത്തിലാണ് സൗദി അറേബ്യയിലെ ജോർദ്ദാന്‍ എംബസി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.