അബുദാബി: വികസ്വര സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ സഖ്യമായ ബ്രിക്‌സിലേക്കുളള ക്ഷണം സ്വീകരിച്ച് യുഎഇ. എല്ലാ രാജ്യങ്ങളുടെയും നന്മയ്ക്കായി ബ്രിക്സുമായി സഹകരിക്കുമെന്ന് യുഎഇ പ്രസിഡന്‍റ് എക്സില്‍ കുറിച്ചു. ലോകമെമ്പാടുമുളള എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിയ്ക്കും പ്രയോജനത്തിനുമായി ബ്രിക്സുമായി സഹകരിക്കുമെന്നാണ് ഷെയ്ഖ് മുഹമ്മദ് കുറിച്ചത്.
യുഎഇക്ക് പുറമെ സൗദി അറേബ്യക്കും ബ്രിക്സിലേക്ക് ക്ഷണമുണ്ട്. ജോഹന്നാസ്ബര്‍ഗില്‍ നടന്നുവരുന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ആറ് പുതിയ അംഗരാജ്യങ്ങളെ കൂടി ചേര്‍ക്കാന്‍ തീരുമാനമായത്. 2024 ജനുവരി ഒന്ന് മുതല്‍ പുതിയ അംഗത്വം പ്രാബല്യത്തിലാവും. ബ്രിക്‌സ് ഉച്ചകോടി ഇന്ന് സമാപിക്കും.