റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിലാണ് അപകടമുണ്ടായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരുക്കേറ്റു.
റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകവെ അല്‍ റയ്നില്‍ വച്ച് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.