ന്യൂസിലൻഡിൽ മലയാളി യുവാവ് മരണപ്പെട്ടു

ന്യൂസിലൻഡിൽ മലയാളി യുവാവ് മരണപ്പെട്ടു

അക്ലാൻഡ്: ന്യൂസിലൻ‌ഡിൽ തൊടുപുഴ സ്വദേശി നിര്യാതനായി. തൊടുപുഴ നീലപ്പാറ സ്വദേശി വിഷ്ണു ഷാജി(32) ആണ് മരണപ്പെട്ടത്. നാല് വർഷം മുമ്പാണ് വിഷ്ണു ജോലിക്കായി ന്യൂസിലൻഡിലെത്തുന്നത്. ഭാര്യയെ ജോലിക്ക് കൊണ്ട് പോയി വിട്ട് വീട്ടിൽ വന്ന് ഉറങ്ങുന്നതിനിയെണ് മരണം സംഭവിച്ചത്. ജോലിക്കു ചെല്ലാതായതിനെത്തുടർന്ന് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൈലന്റ് അറ്റാക്ക് ആണെന്നാണ് പ്രാഥമിക വിവരം. ക്രൈസ്റ്റ് ചർച്ചിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. ന്യൂസിലൻഡിൽ ഈ ആഴ്ചയിൽ മരണപ്പെടുന്ന രണ്ടാമത്തെ മലയാളി ആണ് വിഷ്ണു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.