ദുബായ്: പുതുവർഷാഘോഷത്തിന് മുന്‍കരുതലൊരുക്കാന്‍ റോഡുകളില്‍ അണുനശീകരണം നടത്തി ദുബായ്. 'സുരക്ഷിതമായി പുതുവർഷത്തിലേക്ക്' എന്ന സന്ദേശമുള്‍ക്കൊണ്ടാണ് ഡൗണ്‍ ടൗണ്‍ ദുബായില്‍ അണുനശീകരണം നടത്തിയത്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുളള കരിമരുന്ന് പ്രയോഗം കാണാന്‍ ഡൗണ്‍ ടൗണില്‍ ആയിരങ്ങള്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കുകയെന്നുളളത് ഉറപ്പാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓരോരുത്തർക്കും നില്‍ക്കാന്‍ ഇടങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ട്.