ദുബായ്: 82 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇലേക്ക് പ്രവേശിക്കാമെന്ന് യുഎഇ. വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാനാണ് നിർദ്ദേശം. 10 ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിയുന്ന 30 ദിവസത്തേക്കുളള സന്ദർശക വിസയും കൂടാതെ 90 ദിവസത്തേക്കുളള സന്ദർശക വിസയും യുഎഇയില്‍ ലഭ്യമാണ്.
ഇന്ത്യന്‍ പൗരന്മാർക്ക് 14 ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍ ലഭ്യമാണ്. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാം. പാസ്പോർട്ടിന് ആറുമാസത്തിലധികം കാലാവധിയുണ്ടാകണം. കൂടാതെ യുകെയിലെയോ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലെയോ താമസവിസയോ സന്ദർശകവിസയോ ഉണ്ടായിരിക്കണമെന്നുളളതും നിർബന്ധമാണ്.
115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിസ എടുക്കണം. 82 രാജ്യങ്ങളുടെ പട്ടികയും യാത്രക്കാർക്കുള്ള വിസ ഇളവുകളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും മന്ത്രാലയം പുറത്തുവിട്ടു. വിസയെ സംബന്ധിച്ചുള്ള വിവരങ്ങളിൽ കൂടുതൽ വ്യക്തതയ്കക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.