പാസ്‌പോര്‍ട്ട് പുതുക്കാം; ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക ക്യാമ്പ് മറ്റന്നാള്‍ നടക്കും

പാസ്‌പോര്‍ട്ട് പുതുക്കാം; ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക ക്യാമ്പ് മറ്റന്നാള്‍ നടക്കും

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ദോഹ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ദുഖാനിലാണ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ്. ഐസിബിഎഫുമായി സഹകരിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് ക്യാമ്പ്. രാവിലെ ഒമ്പതു മണി മുതല്‍ 11 വരെ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍, രാവിലെ എട്ട് മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രവാസികളുടെ തൊഴില്‍സംബന്ധമായ രേഖാമൂലമുള്ള പരാതികളും ക്യാമ്പില്‍ സ്വീകരിക്കും. എംബസിയിലെ തൊഴില്‍, പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. വിശദവിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.