ദുബായ്: യുഎഇയില്‍ സെപ്റ്റംബർ മാസത്തേക്കുളള ഇന്ധനവിലയില്‍ വർദ്ധനവ്. 28 ഫില്‍സിന്‍റെ വർദ്ധനാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നതെങ്കില്‍ ഡീസല്‍ വിലയില്‍ 45 ഫില്‍സിന്‍റെ വർദ്ധനവുണ്ട്.
സൂപ്പർ 98 പെട്രോള്‍ സെപ്റ്റംബറില്‍ ലിറ്ററിന് 3 ദിർഹം 42 ഫില്‍സ് - ആഗസ്റ്റില്‍ ഇത് 3 ദിർഹം 14 ഫില്‍സായിരുന്നു.
സ്പെഷല്‍ 95 പെട്രോള്‍ സെപ്റ്റംബറില്‍ ലിറ്ററിന് 3 ദിർഹം 31 ഫില്‍സ് - ആഗസ്റ്റില്‍ ഇത് 3 ദിർഹം 02 ഫില്‍സായിരുന്നു.
ഇ പ്ലസ് പെട്രോള്‍ സെപ്റ്റംബറില്‍ ലിറ്ററിന് 3 ദിർഹം 23 ഫില്‍സ് - ആഗസ്റ്റില്‍ ഇത് 2 ദിർഹം 95 ഫില്‍സായിരുന്നു.
ഡീസല്‍ വില സെപ്റ്റംബറില്‍ 3 ദിർഹം 40 ഫില്‍സ്. ആഗസ്റ്റില്‍ 2 ദിർഹം 95 ഫില്‍സായിരുന്ന സ്ഥാനത്താണിത്.