യു.എ.ഇയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരെ കാണാതായി

യു.എ.ഇയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരെ കാണാതായി

ദുബായ്: യുഎഇ തീരത്ത് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാരെ കാണാതായി. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പൈലറ്റുമാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ 212 ഹെലികോപ്റ്ററാണ് വ്യാഴാഴ്ച രാത്രി അപകടത്തില്‍പെട്ടത്. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍ മക്തൂം) രാജ്യാന്തര വിമാനത്താവളം ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ദുബായിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് രാത്രി പരിശീലനത്തിനായാണ് വിമാനം പറന്നുയര്‍ന്നത്. വ്യാഴാഴ്ച രാത്രി 8.30 ന് യുഎഇ തീരത്ത് വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു. ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.