21 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

21 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

അബുദാബി: യുഎഇയില്‍ ഇന്ന് 1963 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2081 പേ‍ർ രോഗമുക്തി നേടിയിട്ടുണ്ട്. മൂന്ന് മരണവും റിപ്പോ‍ർട്ട് ചെയ്തു. 152,588 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 21 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ആക്ടീവ് കേസുകള്‍ 22867. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 211641 പേർക്കാണ്. ഇതില്‍ 188100 പേർ രോഗമുക്തിനേടി. 674 പേ‍രാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.