ദുബായ്: ഈ വര്‍ഷം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം 52 ശതമാനം. റെസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിസകളുടെയും എണ്ണം വര്ധിച്ചതായിദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു.
2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023ന്റെ ആദ്യ പകുതിയില്‍ അനുവദിച്ച ഗോള്‍ഡന്‍ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് വര്‍ധന. ഇതേ കാലയളവില്‍ റെസിഡന്‍സി പെര്‍മിറ്റുകളുടെ എണ്ണം 63 ശതമാനവും ഉയര്‍ന്നു. രാജ്യത്ത് കൂടുതല്‍ പേര് ജോലിക്ക് എത്തുന്നുവെന്നതും സാമ്പത്തിക, വാണിജ്യ, തൊഴില്‍ മേഖലകള്‍ ശക്തമാണെന്നും ഈ കണക്കുകള്‍ സൂചന നല്‍കുന്നുണ്ട്.
വിസിറ്റ് വിസയില്‍ 34 ശതമാനവും ടൂറിസ്റ്റ് വിസയില്‍ 21 ശതമാനവും വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പ്രവാസികളെയും വിനോ ദസഞ്ചാരികളെയും വിദേശ നിക്ഷേപങ്ങളും സ്വാഗതം ചെയ്യുന്നതിനായി യുഎഇ ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ജിഡിആര്‍എഫ്എ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കണക്ക് പ്രഖ്യാപിച്ചത്.