കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൊഴികളില്‍ പൊരുത്തക്കേട്; എ.സി മൊയ്തീന്‍ അടക്കമുള്ളവര്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൊഴികളില്‍ പൊരുത്തക്കേട്; എ.സി മൊയ്തീന്‍ അടക്കമുള്ളവര്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അടുത്ത ചൊവ്വാഴ്ച മൊയ്തീന്‍ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം 19ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

സിപിഎം നേതാക്കളും കൗണ്‍സിലര്‍മാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി വായ്പകളുടെ മറവില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു മൊയ്തീന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ തദ്ദേശ ജനപ്രതിനിധികളും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ട്.

സ്വത്ത് വിവരങ്ങള്‍, ബാങ്ക് നിക്ഷേപ രേഖകള്‍ എന്നിവ പൂര്‍ണമായി ഹാജരാക്കാന്‍ മൊയ്തീന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹാജരായപ്പോള്‍ അദേഹം ഇവ പൂര്‍ണമായി നല്‍കിയിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.