ബ്ലാസ്റ്റേഴ്സിനെ തളച്ച് മുംബൈ

ബ്ലാസ്റ്റേഴ്സിനെ തളച്ച് മുംബൈ

ബംബോലിം: ഐഎസ്എല്ലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ഈ വർഷത്തെ ആദ്യമത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.

ആദ്യ 15 മിനിറ്റില്‍ത്തന്നെ രണ്ടു ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്ടുവും 11 ആം മിനിറ്റില്‍ ഹ്യുഗോ ബൗമസും മുംബൈയ്ക്കായി ഗോള്‍ നേടി. മുംബൈ പോയന്റ് പട്ടികയില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. മിന്റെ ഈ സീസണിലെ ആറാം വിജയമാണിത്. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്ത് തുടരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.