റിയാദ്: യാത്രാ വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ. ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കര, വ്യോമ, നാവിക അതിര്‍ത്തികളും സൗദി അടച്ചിരുന്നു. എന്നാല്‍ ഇന്ന് 11 മണിയോടെ അതിര്‍ത്തികള്‍ തുറക്കുമെന്ന് ഭരണകുടം അറിയിച്ചു.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കിയിട്ടില്ല. ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. പകരം യുഎഇയിലെത്തി അവിടെ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു.