സൗദിയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

സൗദിയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

ജിദ്ദ: സൗദിയിൽ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു. കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് സ്വദേശി വേണു (54) ആണ് മരിച്ചത്. അപകടത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവറായി ജോലിചെയ്യുന്ന വേണു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം.

ജിദ്ദയില്‍നിന്ന് 234 കിലോമീറ്റര്‍ അകലെ ജിദ്ദ-യാമ്പു ഹൈവേയിലാണ് അപകടമുണ്ടായത്. യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സ്ചറുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.