അബുദാബി: യുഎഇയില്‍1590 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1609 പേർ രോഗമുക്തി നേടി.അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.125,232 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 21.3 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. 213,231 ആകെ കോവിഡ് കേസുകള്‍. 189,709 ആകെ രോഗമുക്തർ. 679 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. ആക്ടീവ് കേസുകള്‍ 22,843.