കുവൈറ്റ്: ചലച്ചിത്ര ഗാനരചയിതാവും, പ്രശസ്ത കവിയുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ ഒവര്സിസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ് നാഷണല്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിനും ചലച്ചിത്ര സംഗീതമേഖലയ്ക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടുമെന്ന് ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറല്‍ സെക്ക്രട്ടറി വർഗീസ് ജോസഫ് മാരാമണ്‍ എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള അനില്‍ പനച്ചുരാന്റെ വേര്‍പ്പാട് മലയാള സാംസ്കാരിക രംഗത്തിനു തിരാ നഷ്ടമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു