ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുഖ ദുന്‍കെ. കാനഡയില്‍ നിന്നു വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കെയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കള്ള പാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.