കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന് ജാമ്യം ലഭിച്ചു. പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈക്കോടതി കമറുദ്ദീന് ജാമ്യം നല്‍കിയത്. എന്നാൽ, മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ കമറുദ്ദീന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.
കേസ് നിലവിലുളള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തതും കമറുദ്ദീന്റെ ആരോഗ്യ കാരണങ്ങളും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇദ്ദേഹത്തിനെതിരെ 85 കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇനിയും 82 കേസുകളുള്ളതിനാല്‍ ഇദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.