ദുബായ്: യുഎഇയില്‍ 15 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 24,894 കോവിഡ് പ്രതിരോധമുന്‍ കരുതല്‍ നിയമലംഘനങ്ങള്‍. സെപ്റ്റംബറിലെ ആദ്യ 15 ദിവസത്തെ കണക്കാണിത്.മാസ്ക് ധരിക്കാത്ത നിയമലംഘനമാണ്, ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത്.
കാറില്‍ 3 പേരില്‍ കൂടുതല്‍, സഞ്ചരിച്ചതിന്, പിഴ കിട്ടിയവരും ഏറെ. ദുബായിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നില്‍, അബുദബിയാണ്. ഷാർജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ ,റാസല്‍ ഖൈമ എന്നിവിടങ്ങളിലും നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.