സൗദി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന് ശരാശരി പ്രതിമാസ ശമ്പളം 9,600 റിയാലായി ഉയര്‍ത്തി. 2018 ല്‍ രേഖപ്പെടുത്തിയ 6,600 റിയാലില്‍ നിന്നാണ് ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററിയുടെ കണക്കനുസരിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ശമ്പളം അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 ശതമാനമാണ് വര്‍ദ്ധിച്ചത്.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍, ഉത്തേജക പാക്കേജുകള്‍, സ്വകാര്യ മേഖലക്കുള്ള പിന്തുണ ഒക്കെയും ശമ്പള വളര്‍ച്ചയുടെ പ്രേരകശക്തികളായി മാറിയെന്നാണ് കണ്ടെത്തല്‍.
സൗദിയില്‍ ഏകദേശം 202,700 വ്യക്തികള്‍ ഇപ്പോള്‍ പ്രതിമാസം 20,000 ല്‍ കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നുണ്ട്.സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന പിന്തുണയും സ്വകാര്യ മേഖലയെ കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പ്രധാന കാരണമാണ്.