തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ റവന്യൂ വകുപ്പ് പിഴ ചുമത്തിത്തുടങ്ങി. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ട് കോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസില്‍ റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെ 35 പേര്‍ പിഴയൊടുക്കണം.
മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടയ്ക്കേണ്ടി വരുന്നത്. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. റോജി അഗസ്റ്റിന്‍ കബളിപ്പിച്ച കര്‍ഷകര്‍ക്കും പിഴ നോട്ടീസ് നല്‍കിയിട്ടുണ്ട്. 27 കേസുകളിലെ വില നിര്‍ണയം അവസാനഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസെത്തുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.