യുഎഇയില്‍ പൊതുമേഖലാ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോള്‍ കോവിഡ് പിസിആർ ടെസ്റ്റ് എടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. ജനുവരി 17 മുതലാണ് പുതിയ നിർദ്ദേശം പ്രാബല്യത്തില്‍ വരുന്നത്. അതേസമയം രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്സിന്‍ എടുത്തവർക്ക് ഇളവുണ്ട്. ആരോഗ്യകാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ അവരുടെ പിസിആർ ടെസ്റ്റിന്‍റെ ചെലവ് സർക്കാർ വഹിക്കും.