ഹൈദരാബാദ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ച അഞ്ച് വയസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ രാമന്തപൂര്‍ വിവേക് നഗര്‍ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി ഹേമന്ത് (5) ആണ് മരിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപകന്‍ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സ്‌കൂളില്‍ കുഴഞ്ഞുവീണ ഹേമന്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.
അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.