സ്വിറ്റസര്‍ലന്‍ഡില്‍ ക്രിസ്തുമസ് ആഘോഷവുമായി 'മലയാളി കാത്തലിക് കമ്മ്യുണിറ്റി'

സ്വിറ്റസര്‍ലന്‍ഡില്‍ ക്രിസ്തുമസ് ആഘോഷവുമായി 'മലയാളി കാത്തലിക് കമ്മ്യുണിറ്റി'

തിരുപിറവിയുടെ സ്മരണങ്ങള്‍ ഉണര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആറാവു പ്രദേശത്തെ 'മലയാളി കാത്തലിക് കമ്മ്യുണിറ്റി' ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സൂര്‍ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ ഫാ. വര്‍ഗീസ് (ലെനിന്‍ ) മൂഞ്ഞേലില്‍ സിറോ മലബാര്‍ റീത്തിലുള്ള പുതിയ ആരാധന ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

'ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങള്‍ വീട്ടിലൊതുങ്ങിയ ഈ ക്രിസ്മസ് കാലത്ത് അപരന്റെ ദുഃഖങ്ങള്‍ അടുത്തറിയാനും ആവശ്യമുള്ള ഇടങ്ങളില്‍ കനിവും കരുണയും ചൊരിയാനും നമുക്ക് കടമയുണ്ടെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ ഫാ. വര്‍ഗീസ് മൂഞ്ഞേലില്‍ ഓര്‍മ്മിപ്പിച്ചു.

കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് നടത്തിയ തിരുക്കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.