ആറ് മാസം യുഎഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് തിരിച്ചെത്താമെന്ന് ഫ്ലൈദുബായും എയർ ഇന്ത്യാ എക്സ് പ്രസും

ആറ് മാസം യുഎഇയ്ക്ക് പുറത്ത് താമസിച്ചവർക്ക് തിരിച്ചെത്താമെന്ന് ഫ്ലൈദുബായും എയർ ഇന്ത്യാ എക്സ് പ്രസും

ദുബായ്: കഴിഞ്ഞ ആറുമാസം രാജ്യത്തിന് പുറത്ത് താമസിച്ച താമസവിസക്കാർക്ക് 2021 മാർച്ച് 31നകം രാജ്യത്ത് തിരിച്ചെത്താം. ദുബായുടെ ബജറ്റ് എയർലൈനായ ഫ്ളൈ ദുബായ് ആണ് വെബ്സൈറ്റില്‍ ഇക്കാര്യം അറിയിച്ചത്. ഫ്ളൈ ദുബായ്ക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയവർക്ക് ദുബായിലേക്ക് മടങ്ങിവരാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാവധിയുളള താമസവിസയും ജിഡിആ‍ർഎഫ്എ അനുമതിയുമുളളവർക്കാണ് തിരിച്ചുവരാനുളള അനുമതിയുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.