ഹരിതയുഗത്തിന് തുടക്കം; സൗദിയില്‍ 10 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

ഹരിതയുഗത്തിന് തുടക്കം; സൗദിയില്‍ 10 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

റിയാദ്: സൗദിയില്‍ 10 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം ആണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഉന്നത സമിതി ചെയര്‍മാന്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി.

ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ റിയാദില്‍ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക കാലാവസ്ഥാ വാരത്തില്‍ ആയിരുന്നു പ്രഖ്യാപനം നടത്തിയത്. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കും.

നഗരപ്രദേശങ്ങള്‍, ഹൈവേകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഇവിടെ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം കൂടിവരികയാണ്, ഇത് തടയാന്‍ വേണ്ടി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെ നഗര കേന്ദ്രങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും താപനിലയില്‍ കുറഞ്ഞത് 2.2 ഡിഗ്രി കുറയുകയും ചെയ്യും. കടുത്ത ചൂട്, വായു മലിനീകരണം എന്നിവ കുറയ്ക്കാന്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും.

ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വന്നു ചേരും. മരം വളര്‍ത്തല്‍, വിത്ത് ശേഖരണം, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാര്‍ക്കുകളുടെ പരിപാലനം, മരങ്ങളുടെ പരിപാലനം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ വരും. കുറഞ്ഞ മഴയും, കൃഷിക്ക് ഒരു തരത്തിലും യോജിക്കാത്ത സ്ഥലങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതാണ് വലിയ വെല്ലുവിളി. 2017 നും 2023 നും ഇടയില്‍ സൗദി അറേബ്യയില്‍ 41 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു.

സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പെരുത്തപ്പെടുന്ന തരത്തിലുള്ള ചെടികളാണ് നടാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത്. അതിന് വേണ്ടിയുള്ള പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.