വത്തിക്കാൻ: ബുധനാഴ്ചകളിൽ നടക്കാറുള്ള പൊതുകൂടിക്കാഴ്ചയിൽ മലയാളികളായ വൈദികവിദ്യാർത്ഥികൾ തങ്ങൾ ഇന്ത്യയിൽനിന്നുള്ളവരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോളാണ്, 'എവിടെ? കേരളത്തിൽ നിന്നോ?' എന്ന് ചെറുപുഞ്ചിരിയോടെ മാർപാപ്പയുടെ മറുചോദ്യം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരിക്കുകയായിരുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബുധനാഴ്ചദിന പൊതുകൂടിക്കാഴ്ച സെപ്റ്റംബർ മാസത്തിലാണ് വത്തിക്കാനിലെ സാൻ ദാമസോ ചത്വരത്തിൽ പുനരാരംഭിച്ചത്. മാർപാപ്പയുടെ അനുഗ്രഹം വാങ്ങി അധ്യയനവർഷം തുടങ്ങുക എന്ന ആഗ്രഹത്തോടെ പൊതുകൂടിക്കാഴ്ചക്ക് എത്തിയ റോമിലെ മരിയ മാത്തർ എക്ലേസ്യ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് പാപ്പ കേരളത്തെ ഓർത്തെടുത്തത്.

രക്ഷകനും സൗഖ്യദായകനുമായ ക്രിസ്തുവിനോടൊപ്പമാവണം ഭാവിയെ പടുത്തുയർത്തേണ്ടത് എന്ന് പൊതുകൂടിക്കാഴ്ചമധ്യേ പാപ്പ പറഞ്ഞു. കോവിഡും മറ്റു മഹാമാരികളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുറിവിനെ സഭയുടെ സാമൂഹിക പ്രബോധനങ്ങളായ പൊതുനന്മ, മനുഷ്യമഹാത്മ്യം, സഹാനുഭാവം (സോളിഡാരിറ്റി), അധീനാവകാശസംരക്ഷണം (സബ്സിഡിയാരിറ്റി) എന്നിവയുടെ അടിസ്ഥാനത്തിൽ വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയും നയിക്കപ്പെട്ടാണ് സുഖപ്പെടുത്തേണ്ടതെന്ന് പാപ്പ ഓർമിപ്പിച്ചു. ഇക്കഴിഞ്ഞ ആഴ്ചകളിൽ എല്ലാംതന്നെ പാപ്പയുടെ പ്രബോധനം ക്രിസ്തുവിനോടൊപ്പം ഇത്തരത്തിൽ ഭാവിയെ പടുത്തുയർത്തേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നതായിരുന്നു.
പാപ്പാ കേരളത്തെ പറ്റി ചോദിക്കുന്ന വീഡിയോ കാണാം👇👇
കേരളത്തിലെ ഓർത്തെടുത്ത് ഫ്രാൻസിസ് മാർപാപ്പ